35കാരന്‍ മൂന്നാംമതും കല്യാണം കഴിച്ചു; യുവാവിന്റെ അസ്ഥികൂടം കിണറ്റില്‍; അന്വേഷണം

പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ്‌ 

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST


റാഞ്ചി: മൂന്നാം വിവാഹം കഴിച്ചതിന് മുന്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ 35കാരന്റെ അസ്ഥികൂടം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്നയാളുടെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് ദുമാരിയ പൊലീസ് പറഞ്ഞു.  

മാര്‍ച്ച് 16 ന് ഹൈബുരുവിനെ കാണാതായെങ്കിലും അദ്ദേഹത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്നാം വിവാഹത്തെ ചൊല്ലി മുന്‍വിവാഹത്തിലെ ഭാര്യാസഹോദരനുമായി വഴക്കിലേര്‍പ്പെട്ട യുവാവിനെ കാണാതാവുകയായിരുന്നെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് എം.തമിഴ് വണ്ണാന്‍ പറഞ്ഞു.

തുടക്കത്തില്‍ ലഡു ഹൈബുരുവിന്റെ വീട്ടുകാര്‍ പൊലീസിനോട് സംസാരിക്കാന്‍ മടിച്ചു. പൊലീസ് അദ്ദേഹത്തിന്റെ അമ്മ നന്ദിയെ വിശ്വാസത്തിലെടുക്കുകയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു. ഹൈബുരുവിന്റെ വീട്ടില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഹൈബുരുവിന്റെ ഭാര്യാസഹോദരനെയും സഹായികളായിരുന്ന മറ്റ് മൂന്ന് പ്രതികളെയും വെള്ളിയാഴ്ച പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now