കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാതിരിക്കുമ്പോള്‍, ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഝാര്‍ഖണ്ഡ്

ചിത്രം: പിടിഐ
Last Updated :20 January 2024, 8:45 am IST

News Now



റാഞ്ചി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാതിരിക്കുമ്പോള്‍, ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഝാര്‍ഖണ്ഡ്. ഞായറാഴ്ച സംസ്ഥാനത്ത് ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആദ്യമായാണ് ഝാര്‍ഖണ്ഡില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാത്തത്. പ്രതിദിന കോവിഡ് സ്ഥിരീകരണത്തിന്റെ കാര്യത്തിലും ഝാര്‍ഖണ്ഡില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. 
്
ഇന്ന് 239പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,43,304പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,966പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 5,082പേരാണ് ഇതുവരെ മരിച്ചത്. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates