തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു, നടപടി ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി
2028 ഫെബ്രുവരി വരെയാണ് കരാർ കാലാവധി ഉണ്ടായിരുന്നത്.

ന്യൂഡല്‍ഹി: തുർക്കിയിലെ സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ തുർക്കി പാകിസ്ഥാനൊപ്പം നിലകൊണ്ടതിന് പിന്നാലെയാണ് നടപടി.
ദേശീയ സുരക്ഷ മുൻനിർത്തി തുർക്കിയിലെ ഇനോനു സർവകലാശാലയുമായുണ്ടാക്കിയ കരാർ താത്ക്കാലികമായി റദ്ദാക്കിയെന്ന് ജെഎൻയു എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കൂടാതെ ജെഎൻയു രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്നും പോസ്റ്റിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരു സർവകലാശലകളും കരാറിൽ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി വരെയാണ് കരാർ കാലാവധി ഉണ്ടായിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ചു മൂന്നരമാസത്തിനിടെ കരാർ റദ്ദാക്കുകയായിരുന്നു.
കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ തിരിച്ചടിക്ക് പിന്നാലെ തുർക്കി പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പാകിസ്ഥൻ ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ച ഡ്രോണുകൾ തുർക്കിയുടെതാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നിരുന്നു. കൂടാതെ പാക് സൈന്യത്തിന് തുർക്കിയിൽ നിന്ന് വിദഗ്ധോപദേശം ലഭിച്ചിരുന്നുവെന്നും സൂചനകളുണ്ട്. അതിനിടെ ഇന്ത്യക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ടര്‍ക്കിഷ് മാധ്യമമായ ടിആര്‍ടി വേള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News

കേരള സർവകലാശാല വിദ്യാർഥി പെരുമാറ്റച്ചട്ടത്തിനെതിരെ പ്രതിഷേധം ശക്തം; കരട് മാത്രമെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും രജിസ്ട്രാർ

ഷെഹ്സാദ് ഭട്ടി നെറ്റ്വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം
