
ചുവന്ന് ജെഎന്‍യു, ഇടത് സഖ്യത്തിന് വിജയം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി
ഐസ പതിനിധിയായ അദിതി മിശ്രയാണ് യൂണിയന് പ്രസിഡന്റ്

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളിലെല്ലാം എസ്എഫ്ഐ - ഐസ, ഡിഎസ്എഫ് സഖ്യം വിജയം നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി ഗോപിക ബാബു ഉള്‍പ്പെടെ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടി.
ഐസ പ്രതിനിധിയായ അദിതി മിശ്രയാണ് യൂണിയന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 1,747 വോട്ടുകള്‍ സ്വന്തമാക്കി വ്യക്തമായ ലീഡ് നേടിയാണ് അദിതിയുടെ വിജയം. എബിവിപിയുടെ വികാസ് പട്ടേലിനെയാണ് പരാജയപ്പെടുത്തിയത്. 2,774 വോട്ടുകള്‍ നേടിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഗോപികയുടെ വിജയം. ഡിഎസ്എഫ് പ്രതിനിധിയായ സുനില്‍ യാദവ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചു.
ഡാനിഷ് അലിയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയിച്ചത്. കഴിഞ്ഞ തവണ എബിവിപി സ്വന്തമാക്കിയ ജോയിന്റ് സെക്രട്ടറി സീറ്റ് ഇത്തവണ ഇടത് സഖ്യം തിരിച്ചുപിടിക്കുകയായിരുന്നു. ജനറല്‍ സീറ്റുകള്‍ ഇടത് സഖ്യം സ്വന്തമാക്കിയപ്പോള്‍ ഭൂരിഭാഗം കൗണ്‍സിലര്‍ സീറ്റുകളിലും എബിവിപി വിജയം കണ്ടു. തനിച്ച് മത്സരിച്ച എഐഎസ്എഫിന് കാര്യമായ മുന്നേറ്റം നേടാന്‍ കഴിഞ്ഞില്ല.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Jawaharlal Nehru University Students’ Union (JNUSU) elections Left-backed candidates are leading in all central panel positions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




