മൂന്ന് മാസത്തിനിടെ മൂന്ന് വിവാഹം കഴിച്ച് പണവും സ്വര്‍ണവുമായി കടന്ന യുവതി ഒടുവില്‍ പൊലീസ് പിടിയില്‍.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

News Now

മുംബൈ: മൂന്ന് മാസത്തിനിടെ മൂന്ന് വിവാഹം കഴിച്ച് പണവും സ്വര്‍ണവുമായി കടന്ന യുവതി ഒടുവില്‍ പൊലീസ് പിടിയില്‍. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് 27കാരി അറസ്റ്റിലായത്. വിജയ അമൃതെ എന്ന യുവതിയാണ് അറസ്റ്റിലായത്. 

നാഷിക് സ്വദേശിയായ യോഗേഷിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഒരു മകനുള്ള യുവതി, ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഭര്‍ത്താവിനൊപ്പം തട്ടിപ്പിനിറങ്ങിയത്. 
വിവാഹദിനം രാത്രി വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്നതായിരുന്നു യുവതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates