നാലു മാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കാന്‍പൂര്‍ ജില്ലാ കലക്ടറുടെ ബംഗ്ലാവിന് സമീപത്ത് നിന്ന് കണ്ടെത്തി

kanpur murder case
കൊല്ലപ്പെട്ട യുവതിSource by : എക്സ്
Last Updated :27 October 2024, 10:42 am IST

News Now

കാന്‍പൂര്‍: നാലു മാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കാന്‍പൂര്‍ ജില്ലാ കലക്ടറുടെ ബംഗ്ലാവിന് സമീപത്ത് നിന്ന് കണ്ടെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച ബംഗ്ലാവുകള്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് വ്യവസായിയുടെ ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ടതായി ഗ്രീന്‍ പാര്‍ക്ക് ഏരിയയിലെ ജിം പരിശീലകനായ പ്രതി വിമല്‍ സോണി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കാന്‍പൂരിലെ റായ്പൂര്‍വ പ്രദേശവാസിയായ പ്രതി വെളിപ്പെടുത്തിയത് അനുസരിച്ച് പ്രദേശത്ത് കുഴിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.

ജൂണ്‍ 24നാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി മരിച്ചതായി പൊലീസ് കണ്ടെത്തിയത്. വിമല്‍ സോണിയുടെ വിവാഹം നിശ്ചയിച്ചതില്‍ യുവതി അസ്വസ്ഥയായിരുന്നുവെന്ന് ഡിസിപി (നോര്‍ത്ത് കാന്‍പൂര്‍) ശ്രാവണ്‍ കുമാര്‍ സിങ് പറഞ്ഞു. കുറ്റകൃത്യം നടന്ന ദിവസം ഇരുവരും സംസാരിക്കാനായി കാറില്‍ കയറി. 20 ദിവസത്തിന് ശേഷമാണ് യുവതി വിമല്‍ സോണിയെ കാണാന്‍ ജിമ്മില്‍ വന്നത്. കാറില്‍ വച്ച് വാക്കുതര്‍ക്കത്തിനിടെ പ്രതി അവളുടെ കഴുത്തില്‍ അടിച്ചു. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ പ്രതി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെ തുടക്കത്തില്‍ കണ്ടെത്താന്‍ പ്രയാസമായിരുന്നുവെന്നും ശ്രാവണ്‍ കുമാര്‍ സിങ് പറഞ്ഞു. തുടര്‍ന്ന് പുനെ, ആഗ്ര, പഞ്ചാബ് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഒടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates