
ദൈവത്തിന്റെ വേഷത്തിൽ വരൻ വധുവിന്റെ വീട്ടിൽ; പരാതിയുമായി വിശ്വഹിന്ദു പരിഷത്ത്; കേസ്; വീഡിയോ
രാത്രി വരൻ പോകുന്ന ചടങ്ങിനിടെയാണ് സുഹൃത്തുക്കളുടെ അതിരുകടന്ന ആഹ്ലാദ പ്രകടനം
ബംഗളൂരു: മതവികാരം വ്രണപ്പെടുന്ന രീതിയിൽ വരനെ വേഷം കെട്ടിച്ചും നൃത്തം ചെയ്തും വധുവിന്റെ വീട്ടിലേക്ക് ആനയിച്ച സംഭവത്തിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരേ കേസ്. ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ചും ആഭാസനൃത്തം ചെയ്തുമാണ് വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിച്ചത്. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയാളിയായ വരനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസ് എടുത്തു. കർണാടക പൊലീസാണ് വരനും ബന്ധുക്കൾക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
കാസർകോട് ഉപ്പളയിലെ വരന്റെ വീട്ടിൽ നിന്ന് ദക്ഷിണ കന്നഡ വിട്ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വരനെ ഇത്തരത്തിൽ വേഷം കെട്ടിച്ചത്. രാത്രി വരൻ പോകുന്ന ചടങ്ങിനിടെയാണ് സുഹൃത്തുക്കളുടെ അതിരുകടന്ന ആഹ്ലാദ പ്രകടനം. വരന്റെ ദേഹമാസകലം ചായം പൂശുകയും കൊറഗജ്ജ വേഷം അണിയിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധവും ഉയർന്നു.
Swami Koragajja is widely worshipped in coastal districts of Karnataka
â Mahesh Vikram Hegde (@mvmeet) January 7, 2022
But in a Musl!m reception ceremony, the groom insulted swami Koragajja by dressing up like the deity in Dakshina Kannada
Earlier, several Musl!ms had put condom packets inside Koragajja temple's donation box pic.twitter.com/WhAXR5TTSv
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


