
ആര്‍ത്തവ ശുചിത്വം പാലിക്കാന്‍ കഴിയില്ല; മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുവദിച്ച് കോടതി
രക്ഷിതാക്കളാണു കോടതിയെ സമീപിച്ചത്

ബെംഗളൂരു: മാനസിക വെല്ലുവിളി നേരിടുന്ന 23 വയസ്സുകാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുമതി നല്കി കര്‍ണാടക ഹൈക്കോടതി. ആര്‍ത്തവ കാലത്തു ശുചിത്വം പാലിക്കാന്‍ കഴിയാത്തതു ചൂണ്ടിക്കാട്ടി രക്ഷിതാക്കളാണു കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് അനുകൂല വിധിയുണ്ടായത്.
രോഗിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതുകൊണ്ടും ഗര്‍ഭപാത്രം നീക്കല്‍ രോഗിയുടെ ക്ഷേമം, ആരോഗ്യം, അന്തസ്സ്, സുരക്ഷ എന്നിവയ്ക്ക് ഉതകുമെന്ന് മെഡിക്കല്‍ തെളിവുകള്‍ വ്യക്തമാക്കുന്നതുകൊണ്ടും മാത്രമാണ് കോടതി ഈ അനുമതി നല്‍കുന്നതെന്നാണു ജസ്റ്റിസ് സൂരജ് ഗോവിന്ദന് ഉത്തരവില്‍ പറയുന്നത്.
മെഡിക്കല്‍ പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിന്റെ ഭാഗമായാണു കോടതിയുടെ തീരുമാനമെന്നും ഒരു വ്യക്തിക്ക് വൈകല്യമുണ്ട് എന്നതുകൊണ്ട് മാത്രം ഇത്തരം ശസ്ത്രക്രിയകള്‍ അനുവദിക്കപ്പെടുന്നതായി ഇതിനെ കാണരുതെന്നും കോടതി വ്യക്തമാക്കി.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Karnataka High Court has granted permission for a hysterectomy for a 23-year-old mentally challenged woman
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'സുകൃതത്തിലെ മമ്മൂട്ടി കഥാപത്രം ഇന്നും പ്രസക്തം... മരുന്നിന് കൊള്ള വിലയെങ്കിൽ കേന്ദ്രത്തിന് ഇടപെടാം'

അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി




