
അര്ജുന് രക്ഷാദൗത്യം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്
നാളെയാണ് കര്‍ണാടക ഹൈക്കോടതിയില്‍ കേസില്‍ അടിയന്തരവാദം നടക്കുന്നത്

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇടപെടണമെന്ന ഹര്‍ജിയിലാണ് നടപടി.
നാളെയാണ് കര്‍ണാടക ഹൈക്കോടതിയില്‍ കേസില്‍ അടിയന്തരവാദം നടക്കുന്നത്. നാളെ രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അര്‍ജുനെ കണ്ടെത്താന്‍ ചെയ്ത കാര്യങ്ങളെല്ലാം സംസ്ഥാനം നാളെ കോടതിയില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രിം കോടതി അഭിഭാഷകന് കെ.ആര് സുഭാഷ് ചന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

നീറ്റില്‍ പുനഃപരീക്ഷയില്ല; സുപ്രീം കോടതി
അര്‍ജുനെ കണ്ടെത്താനായി ഗംഗാവലി പുഴയില്‍ വിദഗ്ധ സംഘത്തിന്റെ തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്.ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര് മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

Related News


ഇഎസ്എയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ തീരുമാനത്തിലേക്ക് ഉറ്റുനോക്കി ഹൈറേഞ്ച്

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം
