വായ്പ അനുവദിച്ചില്ല, ബാങ്കിന് തീയിട്ടു; പ്രതി പിടിയില്‍ 

കര്‍ണാടകയില്‍ വായ്പ അനുവദിക്കാത്തതിന് ബാങ്ക് അഗ്നിക്കിരയാക്കി

ബാങ്കില്‍ ആളിപടരുന്ന തീ കെടുത്താന്‍ ശ്രമം, എഎന്‍ഐ
Last Updated :20 January 2024, 8:56 am IST

ബംഗളൂരു: കര്‍ണാടകയില്‍ വായ്പ അനുവദിക്കാത്തതിന് ബാങ്ക് അഗ്നിക്കിരയാക്കി. സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി.

ഹാവേരി ജില്ലയില്‍ ഞായറാഴചയാണ് സംഭവം.വായ്പ അനുവദിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ബാങ്കിനെ സമീപിച്ചത്. രേഖകള്‍ പരിശോധിച്ച ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now