പരാതിയുമായി എത്തിയപ്പോള്‍ മുഖത്തടിച്ച് കര്‍ണാടക മന്ത്രി; കാല് തൊട്ട് വന്ദിച്ച് സ്ത്രീ, വിവാദം - വീഡിയോ
കര്‍ണാടകയില്‍ പരാതിയുമായി വന്ന സ്ത്രീയുടെ മുഖത്തടിച്ച് ബിജെപി മന്ത്രി
ബംഗളൂരു: കര്‍ണാടകയില്‍ പരാതിയുമായി വന്ന സ്ത്രീയുടെ മുഖത്തടിച്ച് ബിജെപി മന്ത്രി. അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി വി സോമണ്ണയാണ് സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയത്. ഇതിന് പിന്നാലെ സ്ത്രീ അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചാമരാജാനഗര് ജില്ലയില്‍ പട്ടയം വിതരണം ചെയ്യുന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. ഈസമയത്ത് പട്ടയം ലഭിക്കാത്തതിലുള്ള വിഷമം അറിയിക്കാന്‍ പരാതിയുമായി എത്തിയ സ്ത്രീയെയാണ് മന്ത്രി മുഖത്തടിച്ചത്. പട്ടയം ലഭിക്കാത്തതിലുള്ള പ്രതിഷേധത്തോടെയാണ് സ്ത്രീ വേദിയിലേക്ക് എത്തിയത്. കുപിതനായ മന്ത്രി സ്ത്രീയുടെ മുഖത്തടിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സ്ത്രീ മന്ത്രിയുടെ കാലില്‍ തൊട്ട് വണങ്ങി. മന്ത്രിയുടെ പെരുമാറ്റം വിവാദമായതിന് പിന്നാലെ സോമണ്ണ മാപ്പുപറഞ്ഞു. 175 പേരാണ് പട്ടയത്തിന് അര്‍ഹരായത്. പട്ടയം ലഭിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിക്കാതിരുന്നതാണ് സ്ത്രീയുടെ പ്രതിഷേധത്തിന് കാരണം. തനിക്ക് പട്ടയം ലഭിക്കാത്തതിലുള്ള പരാതി മന്ത്രിയെ നേരിട്ട് അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
Karnataka BJP Minister V Somanna slaps a woman who had come to tell her grievances.
â All India Mahila Congress (@MahilaCongress) October 23, 2022
Anti-woman mindset of BJP-RSS captured LIVE on camera !
Will @narendramodi ji - who lectures on respecting women, take action against own ? pic.twitter.com/yFVutpVh0i
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


