കാര്‍ത്തി ചിദംബരത്തിന്റെ കര്‍ണാടകയിലെ 11 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കാര്‍ത്തി ചിദംബരം/ഫയല്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST

ബെംഗളൂരു: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 

നേരത്തെ ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ കാര്‍ത്തിയേയും പിതാവ് പി ചിദംബരത്തിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പി ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്നാണ് കേസ്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now