'8 തവണ എംപിയായി, പക്ഷേ 2 വട്ടം തോറ്റു'- കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

മുതിര്‍ന്ന അംഗമായിട്ടും കൊടിക്കുന്നില്‍ സുരേഷ് എംപിയെ പ്രോ ടേം സ്പീക്കറാക്കാത്ത നടപടിയില്‍ പ്രതിപക്ഷത്തിനു മറുപടി

Kiren Rijiju Rebukes Congress
കൊടിക്കുന്നില്‍ സുരേഷ്, കിരണ്‍ റിജിജുSource by : ഫെയ്സ്ബുക്ക്
Last Updated :21 June 2024, 7:57 pm IST

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. എട്ടാം തവണയും പാർലമെന്റിലെത്തിയ കോൺ​ഗ്രസ് എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഒ‍ഡിഷയിൽ നിന്നുള്ള ബിജെപി എംപി ഭർതൃഹരി മഹ്താബിനെയാണ് പ്രോ ടേം സ്പീക്കറായി നിയമിച്ചത്. ഇതിനെതിരെ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രം​ഗത്തെത്തെത്തിയിരുന്നു. പിന്നാലെയാണ് വിശദീകരണം.

പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയത്. 'പ്രോ ടേം സ്പീക്കർ സ്ഥാനം താത്കാലികമാണ്. സഭയുടെ നടത്തിപ്പിൽ അവർക്ക് കാര്യമായൊന്നും ചെയ്യാനില്ല. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതു വരെ മാത്രമേ അവരുടെ ചുമതലയുള്ളു. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്'- മന്ത്രി വ്യക്തമാക്കി.

പ്രതിഷേധിച്ച പ്രതിപക്ഷത്തെ മന്ത്രി വിമർശിച്ചു. കോൺ​ഗ്രസ് ഇത്തരത്തിൽ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഭർതൃഹരിയെ അവർ എന്തിനാണ് എതിർക്കുന്നത്. പരാജയമറിയാതെ ഏഴ് തവണ എംപിയായ വ്യക്തിയാണ് അദ്ദേഹം. കോൺ​ഗ്രസ് മുന്നോട്ടു വച്ച കൊടിക്കുന്നിൽ എട്ട് തവണ എംപിയായി. എന്നാൽ രണ്ട് തവണ പരാജയപ്പെട്ട ആളാണ്. 1998ലും, 2004ലുമാണ് അദ്ദേഹം പരാജയപ്പെട്ടതെന്നും റിജിജു ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സർക്കാർ നടപടി പാർലമെന്ററി സംവിധാനത്തെ തകർക്കുന്നതാണ്. ബിജെപിയുടെ സവർണ മനോഭാവമാണ് തീരമാനത്തിനു പിന്നിലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ബിജെപി എംപി ഭർതൃഹരി മഹ്താബിനെ 18ാം ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി രാഷ്ട്രപതി ​ദ്രൗപദി മുർമുവാണ് നിയമിച്ചത്. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രോ ടേം സ്പീക്കറെ സഹായിക്കാൻ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ടിആർ ബാലു, രാധാമോഹൻ സിങ്, ഫ​​​​ഗൻസിങ് കുലസ്തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് വ്യക്തമാക്കിയത്.

പാർലമെന്റിലെ ഏറ്റവും മുതിർന്ന അം​ഗങ്ങളിൽ ഒരാളായ കൊടിക്കുന്നിൽ സുരേഷ് എംപി പ്രോ ടേം സ്പീക്കറാകുമെന്നായിരുന്നു പ്രതീക്ഷ. എട്ടാം തവണയാണ് കൊടിക്കുന്നിൽ പാർലമെന്റിലെത്തുന്നത്. സമാന രീതിയിൽ നിൽക്കുന്ന മറ്റൊരു എംപി ബിജെപിയുടെ വീരേന്ദ്ര കുമാറാണ്. അദ്ദേഹം നിലവിൽ കേന്ദ്ര മന്ത്രിയാണ്. സ്വാഭാവികമായി കൊടിക്കുന്നിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഏഴാം തവണ എംപിയായ ഭർതൃഹരിയെയാണ് നിയമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now