
17കാരിയായ ഭാര്യ പ്രസവിച്ചു; ഭര്‍ത്താവിനെതിരെ പോക്സോ കേസ്; അറസ്റ്റ്
പതിനേഴുകാരിയായ ഭാര്യ കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെ ഭര്‍ത്താവിനെ പൊലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഹാസന് (കര്‍ണാടക): പതിനേഴുകാരിയായ ഭാര്യ കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെ ഭര്‍ത്താവിനെ പൊലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ മഹാദേവസ്വാമിയാണ് അറസ്റ്റിലായത്.
ഗുണ്ടല്‍പേട്ട് സ്വദേശിയായ മഹാദേവ സ്വാമി പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആവുകയും തുടര്‍ന്നു വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭിണിയായ ഭാര്യയെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഭാര്യ കുഞ്ഞിനു ജന്മം നല്‍കിയത്.
പെണ്‍കുട്ടിക്കു പതിനേഴു വയസ്സേ ഉള്ളുവെന്നു മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫിസറെ വിവരം അറിയിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി.
മഹാദേവസ്വാമിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ റിമാന്‍ഡിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



