‘ഇന്ത്യ’ മുന്നണിയിലെ സീറ്റു വിഭജനം പെട്ടന്നെടുക്കേണ്ട തീരുമാനമല്ലെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ്/പിടിഐ
Last Updated :22 January 2024, 7:52 pm IST

News Now

പട്ന: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്നു അദ്ദേ​ഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ‘ഇന്ത്യ’ മുന്നണിയിലെ സീറ്റു വിഭജനം പെട്ടന്നെടുക്കേണ്ട 
തീരുമാനമല്ലെന്നും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സീറ്റു വിഭജനം സംബന്ധിച്ച് ആർജെഡി – ജെഡിയു കക്ഷികൾക്കിടയിൽ ഭിന്നതയുണ്ടോയെന്ന ചോദ്യത്തിൽ നിന്നു ലാലു ഒഴിഞ്ഞുമാറി. സീറ്റു വിഭജനം വൈകുന്നതിൽ ജെഡിയു ദേശീയ അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇടഞ്ഞു നിൽക്കുകയാണെന്നാണു സൂചനകൾ.

ജെഡിയു 16 സിറ്റിങ് സീറ്റുകളിലും മത്സരിക്കുമെന്ന കടുംപിടിത്ത‌മാണ് ബിഹാറിലെ സീറ്റു വിഭജനം കീറാമുട്ടിയാക്കിയത്. ജനുവരി 22നാണ് അയോ​ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates