അഭിഭാഷക ദമ്പതികളെ കാറില്‍ നിന്ന് പിടിച്ചിറക്കി, നടുറോഡിലിട്ട് വെട്ടിക്കൊന്നു; കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യം

കാറില്‍ സഞ്ചരിച്ചിരുന്ന അഭിഭാഷക ദമ്പതിമാരെ പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

ഹൈദരബാദ്: കാറില്‍ സഞ്ചരിച്ചിരുന്ന അഭിഭാഷക ദമ്പതിമാരെ പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാനയിലെ വാമന റാവു, നാഗമണി എന്നിവരാണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് മാത്താനിയിലേക്ക് പൊകുന്നതിനിടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; രാമഗിരിക്ക് സമീപത്തുവച്ച് അജ്ഞാതരായ സംഘം മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വാമന റാവുവിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലെ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഗഞ്ജപട്ഗു സ്വദേശിയായ കുന്ത ശ്രീനിവാസാണ് അറസ്റ്റിലായത്.

മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ വാമനറാവു ഇടപെട്ടതിനെ തുടര്‍ന്ന് കുന്ത ശ്രീനിവാസ് പലപ്പോഴും താക്കീത് ചെയ്തിരുന്നു. തെലങ്കാന രാഷ്ട്രീയ സമിതിയുടെ പ്രാദേശിക നേതാവാണ് കുന്ത ശ്രീനിവാസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now