
മതില് ചാടിക്കടന്ന് വാനിന്റെ നേര്‍ക്ക് കുതിച്ചു, ക്യാമ്പസില്‍ ഭീതി പരത്തി പുലി; 15ലധികം പേര്‍ക്ക് പരിക്ക്- വീഡിയോ
അസമില്‍ പുലിയുടെ ആക്രമണത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്
ഗുവാഹത്തി: അസമില്‍ പുലിയുടെ ആക്രമണത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്. ജോര്‍ഘട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന റെയ്ന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ കയറിയാണ് അവിടത്തെ ജീവനക്കാരെയും താമസക്കാരെയും അടക്കം പുലി ആക്രമിച്ചത്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുലിയെ പിടികൂടി.
തിങ്കളാഴ്ച രാവിലെ മുതല്‍ ക്യാമ്പസില്‍ പുലി കറങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്പസിന്റെ പിന്നില്‍ കാടാണ്. ഇവിടെ നിന്ന് പുലി എത്തിയതാകാമെന്നാണ് നിഗമനം. ക്യാമ്പസിലെ താമസക്കാരെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് പുലി ആക്രമിച്ചത്.
പുലിയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാമ്പസിന്റെ മതില് ചാടിക്കടന്ന് റോഡിലൂടെ പോകുന്ന മാരുതി വാനിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പുലിയുടെ ആക്രമണത്തില്‍ ഭയന്ന് വാഹനം നിര്‍ത്തുന്നതും പുലി ഓടിമറയുന്നതുമാണ് വീഡിയോയുടെ അവസാനഭാഗം.
#leopard inside campus of RFRI, #Jorhat #Assam pic.twitter.com/3bQzhWDJK2
â Ibrahim (@Ibrahimrfr) December 26, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


