കോടതിയിലേക്ക് ഓടിക്കയറി പുലി, നിരവധി പേരെ ആക്രമിച്ചു; സംഭവം യുപിയിൽ, വിഡിയോ
കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കാണ് പുലി ഓടിക്കയറിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു
ഗാസിയാബാദ്: കോടതിയിൽ പുലിയുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി വളപ്പിനുള്ളിലേക്ക് പുലി കയറുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ഇതിന്റെ വിഡിയോയും പുറത്തുവന്നു.
കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കാണ് പുലി ഓടിക്കയറിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പുലിയെ കണ്ടതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. വടിയുമായി പുലിയെ ഓടിക്കാന്‍ ശ്രമിച്ച അഭിഭാഷനും ഒരു പൊലീസുകാരനും ഉള്‍പ്പെടെ പത്തിലേറെ ആളുകള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
#WATCH | Several people injured as leopard enters Ghaziabad district court premises in Uttar Pradesh pic.twitter.com/ZYD0oPTtOl
â ANI (@ANI) February 8, 2023
അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധി പേര് കോടതിയിലെ മുറികളില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. കോടതിയുടെ വരാന്തയിൽ നിൽക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുറിവേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും വിഡിയോയിലുണ്ട്. പുലിയെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടുതല്‍ പോലീസ് സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


