
കിണറ്റില്‍ വീണ് പുലി; രക്ഷിക്കാന്‍ വേറിട്ട മാര്‍ഗവുമായി വനംവകുപ്പ്-വീഡിയോ
കര്‍ണാടകയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

വന്യമൃഗങ്ങളുടെ നിരവധി പുതിയ വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ കിണറ്റില്‍ വീണ പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
കര്‍ണാടകയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കിണറ്റില്‍ വീണ പുലിയെ രക്ഷിക്കാന്‍ ആദ്യം ഏണി വെച്ചുകൊടുത്തു. എന്നാല്‍ ഭയം കാരണം ഏണിയിലൂടെ പുലി മുകളിലേക്ക് കയറിയില്ല. ഇതോടെ, മറ്റൊരു ഉപായം പരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
നീണ്ട വടിയില്‍ ചൂട്ട് കത്തിച്ച് കിണറ്റിനുള്ളിനുള്ളിലേക്ക് കാണിച്ചു. പുലിക്ക് കിണറ്റിനുള്ളില്‍ നിന്ന് പുറത്തുവരാന്‍ ഒരു പഴുതിട്ട് മറ്റു ഭാഗങ്ങളിലാണ് കത്തിച്ച ചൂട്ട് കാണിച്ചത്. ഇതോടെ തീയില്ലാത്ത ഭാഗത്തുകൂടി കിണറിന്റെ മുകളിലേക്ക് കയറിവന്ന പുലി കാട്ടിലേക്ക് ഓടിമറയുന്നതാണ് വീഡിയോയുടെ അവസാനം.
Somewhere in Karnataka. A leopard fell into a well and even when a âladderâ was offered, it was cowering inside. So they put a stick of fire near his bum which forced him to climb the scaffolding & run away into the jungle. How they rejoice! Man, Nature & Jugaad. Got it on WA. pic.twitter.com/OBr7kDTmlp
â Sahana Singh (@singhsahana) June 22, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


