
വരാന്തയില്‍ നിന്നും നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; ഭീതിയില്‍ നാട്ടുകാര്‍ (വീഡിയോ)
വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന നായയെ പതുങ്ങി പിടിക്കുന്ന പുലിയുടെ വീഡിയോ വൈറല്‍
വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന നായയെ പതുങ്ങി പിടിക്കുന്ന പുലിയുടെ വീഡിയോ വൈറല്‍. വീഡിയോ പുറത്തുവന്നതിന് പിന്നാലെ
മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭുസേ ഗ്രാമത്തില്‍ നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
രാത്രിയില്‍ വീടിനോടു ചേര്‍ന്ന് വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വളര്‍ത്തു നായയെ കൂറ്റന്‍ പുള്ളിപ്പുലി കടിച്ചെടുത്തുകൊണ്ടുപോകുന്ന ദൃശ്യം പേടിപ്പെടുത്തുന്നതാണ്. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാമ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഗ്രില്ലുകള്‍ക്കിടയിലൂടെയാണ് പുലി പതുങ്ങി കോലായില്‍ കയറി നായയ്ക്ക് സമീപത്തെത്തിയത്. പുലി തൊട്ടടുത്തത്തുന്നവരെയും നായ അറിഞ്ഞിരുന്നില്ല. പുലി ആക്രമിച്ചതോടെ നായ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. നായയുടെ പിടലിയില്‍ പിടുത്തമിട്ട പുലി അതിനെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ വ്യക്തമാണ്ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. രാത്രികാലങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കൊടുക്കുന്നുണ്ട്. മുന്‍പ് പല തവണയും നാസിക്കിന്റെ സമീപപ്രദേശങ്ങളില്‍ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു കയറി അവ ആക്രമിക്കുന്നത് വിരളമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



