
News Now
പാസ്പോര്ട്ട് തിരികെ നല്കിയില്ലേ? ഖത്തറില് തൊഴിലുടമകള്ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല് 25,000 റിയാല് വരെ പിഴ

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില് ഓറഞ്ച് അലര്ട്ട്; 9 ഇടത്ത് യെല്ലോ
ആറായിരം കിലോമീറ്റര് വരെ ഓയില് മാറ്റേണ്ടതില്ല, പാനിക് ബ്രേക്ക് അലര്ട്ട്; ഹീറോ എക്സ്ട്രീം 160ആര് 4വി 2026 വിപണിയില്

പരസ്യമായി മാപ്പുപറയണം ; ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റില് സണ്ണി ജോസഫിന് വക്കീല് നോട്ടീസ്

ന്യൂഡല്ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,272 പേര്ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,69,118 ആയി ഉയര്ന്നു.
അതേസമയം രാജ്യത്ത് ചികില്സയിലുള്ളവരുടെ എണ്ണം മൂന്നു ലക്ഷത്തിലും കുറവാണ്. 2,81,667 പേരാണ് നിലവില് ചികില്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,274 പേര് രോഗമുക്തി നേടി ഡിസ്ചാര്ജ് ചെയ്ത് പോയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 97,40,108 ആയി ഉയര്ന്നിട്ടുണ്ട്.
ഇന്നലെ മാത്രം 251 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,47,343 ആയി ഉയര്ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡിസംബര് 25 വരെ 16,71,59,289 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 8,53,527 സാംപിളുകള് പരിശോധിച്ചതായി ഐസിഎംആര് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

