പ്ലക്കാര്‍ഡ് കൊണ്ടുവരില്ല; ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം.

സസ്‌പെന്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍
Last Updated :20 January 2024, 9:04 am IST
Edited by :migrator

ന്യൂഡല്‍ഹി: ടിഎന്‍ പ്രതാപനും രമ്യാഹരിദാസും ഉള്‍പ്പടെയുള്ള നാല് കോണ്‍ഗ്രസ് എംപിമാരുടെ ലോക്‌സഭയിലെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം. 

സഭാസമ്മേളന നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്ന സാഹചര്യത്തിലാണ് സഭാസ്തംഭനം അവസാനിപ്പിക്കാനുള്ള ഉപാധികളോടെയുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. രണ്ട് ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്നുറപ്പ് നല്‍കുക, സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാരോ, അവരുടെ കക്ഷിനേതാവോ ഖേദം പ്രകടിപ്പിക്കുക എന്നതായിരുന്നു അവ. ഈ തീരുമാനം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപന്‍, രമ്യഹരിദാസ്, മാണിക്യം ടാഗോര്‍, എസ് ജ്യോതി മണി എന്നിവരെയായിരുന്നു ഈ സമ്മേളനക്കാലയളവില്‍ സസ്‌പെന്റ് ചെയ്തത്

സസ്‌പെഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി. പ്ലക്കാര്‍ഡുയര്‍ത്തി ഇനി പ്രതിഷേധം പാടില്ലെന്ന് നിര്‍ദ്ദേശിച്ച സ്പീക്കര്‍, ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now