
'അന്ന് സോണിയാ ഗാന്ധിയെ വിളിച്ചു, മാഡം തിരക്കിലാണെന്നായിരുന്നു മറുപടി': ദുരനുഭവം തുറന്ന് പറഞ്ഞ് നജ്മ ഹെപ്തുല്ല
സോണിയാ ഗാന്ധിയെ വിളിച്ചപ്പോള്‍ ഒരു മണിക്കൂര്‍ തന്നെ വെയ്റ്റ് ചെയ്യിപ്പിച്ചുവെന്ന് നജ്മ പറയുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധിയില്‍ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് മുതിര്‍ന്ന നേതാവ് നജ്മ ഹെപ്തുല്ല. ആത്മകഥയിലാണ് തുറന്നു പറച്ചില്. 1999ല്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുത്തതിന് ശേഷം അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയാ ഗാന്ധിയെ വിളിച്ചപ്പോള്‍ ഒരു മണിക്കൂര്‍ തന്നെ വെയ്റ്റ് ചെയ്യിപ്പിച്ചുവെന്ന് നജ്മ പറയുന്നു. 'ഇന്‍ പര്‍സ്യൂട്ട് ഓഫ് ഡെമോക്രസി: ബിയോണ്ട് പാര്‍ട്ടി ലൈന്‍സ്' എന്ന ആത്മകഥയിലാണ് പരാമര്‍ശം.
ബെര്‍ലിനില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്. എന്നിട്ടും മാഡം തിരക്കിലാണെന്ന് ജീവനക്കാര്‍ പറഞ്ഞുകൊണ്ട് ഒരു മണിക്കൂര്‍ വെയ്റ്റ് ചെയ്യിപ്പിച്ചുവെന്നാണ് പറയുന്നത്. രാജ്യസഭയിലെ മുന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണായ നജ്മ ഹെപ്തുല്ല സോണിയാ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2004-ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് ലോക പാര്‍ലമെന്ററി വേദിയിലേക്കുള്ള ഐപിയു അധ്യക്ഷ സ്ഥാനം ആദ്യമായി ലഭിച്ച സമയത്താണ് അന്നത്തെ വിവിധ നേതാക്കള്‍ ഫോണില്‍ വിളിച്ച കാര്യം നജ്മ പറയുന്നത്. അന്നത്തെ നേട്ടത്തിന് പിന്നാലെ ആദ്യം വിളിച്ചത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെയാണെന്ന് ആത്മകഥയില്‍ പറയുന്നു. നേട്ടം അറിഞ്ഞപ്പോള്‍ അദ്ദേഹം സന്തോഷിക്കുകയായിരുന്നുവെന്നും വേഗം തിരികെ വന്ന് ആഘോഷിക്കണമെന്ന് പറഞ്ഞുവെന്നും ആത്മകഥയിലുണ്ട്. എന്നാല്‍ സ്വന്തം നേതാവും അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ വിളിച്ചപ്പോള്‍ മാഡം തിരക്കിലാണ് എന്നാണ് പറഞ്ഞത്. ബെര്‍ലിനില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞിട്ടും ഹോള്‍ഡ് ചെയ്യാനാണ് അയാള്‍ പറഞ്ഞത്. ഒരു മണിക്കൂര്‍ നേരം എനിക്ക് കാത്തിരിക്കേണ്ടി വന്നു. എന്നിട്ടും സോണിയാ ഗാന്ധിയോട് ഫോണില്‍ സംസാരിക്കാനായില്ല. സംഭവം തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് നജ്മ പറയുന്നു. തൊട്ടടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ പ്രിസൈഡിങ് ഓഫീസര്‍മാരുടെ മില്ലേനിയം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താന്‍ സോണിയാ ഗാന്ധിയെ ക്ഷണിച്ചുവെങ്കിലും അവസാന നിമിഷം അവര്‍ പിന്മാറിയെന്നും നജ്മ ഹെപ്തുള്ള തന്റെ ആത്മകഥയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


'ഫ്ലേർട്ടിങ് നടക്കില്ലെന്ന് മനസിലായപ്പോൾ ആ സംവിധായകൻ എനിക്കൊരു സമ്മാനം തന്നു, അത് ഞാൻ ചവറ്റുകുട്ടയിലിട്ടു'; ദുരനുഭവം പറഞ്ഞ് നടി

'കാര്യമായി എന്തോ പറ്റിയിട്ടിട്ടുണ്ട്...'; ക്ഷേത്രത്തില്‍ പോയതിന് പൃഥ്വിരാജിനെ പരിഹസിച്ച് ബിജെപി നേതാവ്
