
കൊലപാതക കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു, 18 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി, തുക പൊലീസില്‍നിന്ന് ഈടാക്കണം
ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ തെറ്റായി പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കു പതിനെട്ടു ലക്ഷം നഷ്ടപരിഹാരം നല്കാന് മദ്രാസ് ഹൈക്കോടതിയുടെ മദുരെ ബെഞ്ച് തമിഴ്നാട് സര്‍ക്കാരിനു നിര്‍ദേശം നല്

മദുര: ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ തെറ്റായി പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കു പതിനെട്ടു ലക്ഷം നഷ്ടപരിഹാരം നല്കാന് മദ്രാസ് ഹൈക്കോടതിയുടെ മദുരെ ബെഞ്ച് തമിഴ്നാട് സര്‍ക്കാരിനു നിര്‍ദേശം നല്കി. തുക ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു.
2013ല്‍ പരമക്കുടിയില്‍ ബിജെപി നേതാവായ മുരുകേശന് കൊല്ലപ്പെട്ട കേസിലാണ് രാജാ മുഹമ്മദ്, മനോകരന് എന്നിവര്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ക്കു കേസില്‍ ബന്ധമില്ലെന്നു തെളിഞ്ഞു. തെറ്റായ അറസ്റ്റിനെതിരെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.
രാജയ്ക്കു പത്തു ലക്ഷവും മനോകരന് എട്ടു ലക്ഷവും നഷ്ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി വിധി. തുക ഇവരെ അറസ്റ്റ് ചെയ്ത ഇന്‍സ്പെക്ടര്‍ രത്തിനകുമാറില്നിന്ന് ഈടാക്കണം. ഇയാളുടെ തെറ്റായ പ്രവൃത്തിയാണ് ഇരുവരും ജയിലില്‍ ആവാന്‍ കാരണമെന്ന് കോടതി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും


