പറയാതെ പാനിപുരി വാങ്ങിക്കൊണ്ടുവന്നു, ഭര്‍ത്താവുമായി കലഹം; യുവതി ജീവനൊടുക്കി

പാനി പുരിയെച്ചൊല്ലി തര്‍ക്കത്തെത്തുടര്‍ന്ന് ആത്മഹത്യ
Last Updated :20 January 2024, 8:48 am IST

News Now

പൂനെ: ഭര്‍ത്താവ് പറയാതെ പാനിപുരി വാങ്ങിക്കൊണ്ടുവന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. 23കാരിയായ പ്രതീക്ഷ സറവാഡെയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പുറത്തുപോയ ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ തട്ടുകടയില്‍നിന്നു പാനിപുരി വാങ്ങിക്കൊണ്ടു വന്നിരുന്നു. വൈകുന്നേരത്തേക്കുള്ള ഭക്ഷണം ഭാര്യ തയാറാക്കിക്കഴിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. പറയാതെ പുറത്തുനിന്നു ഭക്ഷണം വാങ്ങിക്കൊണ്ടുവന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹമുണ്ടായി. പിറ്റേന്ന് പ്രതീക്ഷ വിഷം കഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അവശ നിലയില്‍ കണ്ടെത്തിയ പ്രതീക്ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

രണ്ടു വര്‍ഷം മുമ്പായിരുന്നു പ്രതീക്ഷയും ഗഹിനിനാത് സര്‍വാഡെയും തമ്മിലുള്ള വിവാഹം. ആംബെഗാവില്‍ താമിസിക്കുന്ന ഇവര്‍ തമ്മില്‍ പലപ്പോഴും കലഹം പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates