12കാരിക്ക് അവിഹിതബന്ധമെന്ന് സംശയം; സഹോദരന്‍ മര്‍ദിച്ച് കൊലപ്പെടുത്തി

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:20 am IST


മുംബൈ: പന്ത്രണ്ടുവയസുകാരിക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 30 കാരനായ സഹോദരന്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

അമ്മ മരിച്ചതിനാല്‍ പെണ്‍കുട്ടി സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ദേഹത്ത് ചുടുള്ള കമ്പികള്‍ ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകളുണ്ട്. നാലുദിവസത്തോളം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതായും പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ കൊലപാതകം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now