ഒരു മണിക്കൂറില്‍ നായകടിയേല്‍ക്കുന്നത് 45 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ തെരുവ് നായ ആക്രമണം മഹാരാഷ്ട്രയില്‍

കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ നായകടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ നായകടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍. മണിക്കൂറില്‍ 45 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിങ് ബാഗേല്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്. മണിക്കൂറില്‍ 42പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ നായകടി ഏറ്റത്. ആന്ധ്രാപ്രദേശില്‍ 22, ഗുജറാത്തില്‍ 19, കര്‍ണാടകയില്‍ 19, ബിഹാറില്‍ 16പേര്‍ക്കും ഒരു മണിക്കൂറിനിടെ നായകടി ഏറ്റിട്ടുണ്ട്. 

അതേസമയം, ഗുജറാത്തില്‍ നായകടി കേസുകള്‍ കുറയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020ല്‍ 4.31 ലക്ഷം പേര്‍ക്കാണ് നായകടിയേറ്റത്. 2021ല്‍ 1.92 ലക്ഷമായി ചുരുങ്ങി. 2022ല്‍ ഇത് 1.69 ലക്ഷമായി. 19പേര്‍ക്കാണ് ഒരു മണിക്കൂറില്‍ നായകടിയേല്‍ക്കുന്നത്. എന്നാല്‍ അഹമ്മദാബാദില്‍ നായകളുടെ ആക്രമണം കൂടിവരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 58,000പേര്‍ക്കാണ് നായകടിയേറ്റത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now