
ബിഹാറിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; ആറ് മരണം; ഒരു മണിക്കൂർ തുടര്‍ച്ചയായി പൊട്ടിത്തെറി
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി
പട്‌ന: പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർ മരിച്ചു. ബിഹാറിലെ ഛപ്രയിലുള്ള ബുദായ് ബാഗ് ഗ്രാമത്തിലാണ് അപകടം. പടക്ക വ്യാപാരിയായ ഷബീര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.
Bihar | Six people dead after a house collapsed due to a blast in Chhapra. Efforts are being made to rescue people trapped under the debris. We're investigating the reason behind the explosion. Forensic team and Bomb disposal squad have also been called: Santosh Kumar, Saran SP pic.twitter.com/bCJgEMgZHf
â ANI (@ANI) July 24, 2022
പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയും ശേഷിച്ച ഭാഗത്ത് തീ പടരുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ ഭാഗം തകര്‍ന്നു വീണത് വെള്ളത്തിലേക്കായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടനമുണ്ടായ കെട്ടിടത്തില്‍ പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകട സ്ഥലത്ത് ഏകദേശം ഒരു മണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയിരുന്നു.
ഛപ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



