വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോട്ടയം സ്വദേശിക്കെതിരെ മലയാളി നഴ്‌സ്

ഡല്‍ഹിയില്‍ വിവാഹ വാഗ്ദാനം നല്‍കി മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവാഹ വാഗ്ദാനം നല്‍കി മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജിനെതിരെ ഡല്‍ഹി അമര്‍ കോളനി പൊലീസ് സ്‌റ്റേഷനില്‍ ആണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇയാളും ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. 

2014 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയെ ഗ്രീനുവിന്റെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now