ഡല്‍ഹി-ചെന്നൈ വിമാനയാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 45കാരന്‍ അറസ്റ്റില്‍

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ സഹയാത്രികയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

Man Arrested For 'Molesting' Woman Aboard
ഡല്‍ഹി-ചെന്നൈ വിമാനയാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമംപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :11 ഒക്ടോബർ 2024, 11:46 am IST

ചെന്നൈ: ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ സഹയാത്രികയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പ്രതി 45 കാരനായ രാജേഷ് ശര്‍മ്മയെ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാര്‍ബിള്‍ ടൈല്‍ പണിക്കാരനാണ്.

ബുധനാഴ്ചയാണ് സംഭവം. 'ജയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. യുവതിയുടെ പിന്നിലെ സീറ്റില്‍ ഇരുന്ന യുവാവ്, യുവതിയെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു,'- പൊലീസ് പറഞ്ഞു.

രേഖാമൂലം പരാതി നല്‍കാന്‍ ലോക്കല്‍ പൊലീസ് ആണ് യുവതിയെ സഹായിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now