പ്ലസ് ടു വിദ്യാര്‍ഥിനിയെ ഹോട്ടലില്‍ എത്തിച്ച് വീഡിയോ പകര്‍ത്തി; ബ്ലാക്ക്മെയില്‍ ചെയ്ത് പണവും ആഭരണങ്ങളും കവര്‍ന്നു; പരാതി
അതിനിടെ പെണ്‍കുട്ടിയെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി യുവാവ് ഫോട്ടോയും വീഡിയോയും പകര്‍ത്തിയ കാര്യം കുട്ടി കസിനെ അറിയിച്ചു.
ഭോപ്പാല്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച ശേഷം പ്ലസ് ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
കഴിഞ്ഞ രണ്ടുമാസമായി വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കാണാതാവുന്നത് കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. അതിനിടെ കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു ഭീഷണി സന്ദേശം കാണാന്‍ ഇടയായി. അതേകുറിച്ച് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി ഒഴിഞ്ഞുമാറുകയും ചെയ്തു.
അതിനിടെ പെണ്‍കുട്ടിയെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി യുവാവ് ഫോട്ടോയും വീഡിയോയും പകര്‍ത്തിയ കാര്യം കുട്ടി കസിനെ അറിയിച്ചു. കസിന് ഇക്കാര്യം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തതായും ഇതിന്റെ ഭാഗമായി വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തന്നില്‍ ഇതുവരെ 1. 2 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഇത്തരത്തില്‍ നിരവധി കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുകയാണ്. പ്രതിക്കെതിരെ നിരവധി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യഥാർഥ പനീറാണെന്ന് കരുതി കഴിക്കല്ലേ; അനലോഗ് പനീർ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

Related News

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം
