വധുവിനും വരനുമൊപ്പം ഡാന്‍സ് ചെയ്യുന്നതിനിടെ ഹൃദയാഘാതം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വീഡിയോ

മരുമകളുടെ കല്യാണത്തിനിടെയായിരുന്നു സംഭവം.

വീഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:20 am IST

റായ്പൂര്‍: വിവാഹ വേദിയില്‍ വരനും വധുവും നൃത്തം ചെയ്യുന്നതിനിടെ ബന്ധുവായ യുവാവ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മരുമകളുടെ കല്യാണത്തിനിടെയായിരുന്നു സംഭവം. യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

വിവാഹവേദിയില്‍ വരനും വധുവിനുമൊപ്പം നൃത്തം ചെയ്ത അദ്ദേഹം വിശ്രമിക്കാനായി വേദിയില്‍ ഇരുന്നപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. ഭീലായി സ്റ്റീല്‍ പ്ലാന്റിലെ എന്‍ജിനിയറായ ദിലീപ് രാജ്കുമര്‍ എന്നയാളാണ് മരിച്ചത്. ബലോഡ്് ജില്ലക്കാരനായ അദ്ദേഹം ഛത്തീസ്ഗഡിലെ ഡോംഗര്‍ഡില്‍ മരുമകളുടെ കല്യാണത്തിനായി എത്തിയാതായിരുന്നു.

ഉടന്‍ തന്നെ രാജ്കുമാറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഡാന്‍സിനിടെ യുവാവ് കുഴഞ്ഞുവീഴുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now