ഉത്തര്‍പ്രദേശില്‍ യുവാവിനെ കുത്തിയ ശേഷം കിലോമീറ്ററുകളോളം ബൈക്കില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
Last Updated :23 January 2024, 3:13 pm IST

News Now

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവിനെ കുത്തിയ ശേഷം കിലോമീറ്ററുകളോളം ബൈക്കില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തി. ബൈക്കില്‍ കാലു കെട്ടിയാണ് വലിച്ചിഴച്ചത്. അഞ്ചുവര്‍ഷം മുന്‍പ് അച്ഛനെ ആക്രമിച്ചതാണ് പ്രതികളുടെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

നോയിഡ ബറോളയില്‍ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. മെഹ്ദി ഹസന്‍ ആണ് മരിച്ചത്. അനുജും ബന്ധു നിതിനും ചേര്‍ന്നാണ് മെഹ്ദി ഹസനെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ബൈക്കില്‍ കാലു കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഇരുവരും സ്റ്റേഷനിലെത്തി കീഴടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെഹ്ദി ഹസന്‍ അനുജിന്റെ അച്ഛനെ ആക്രമിച്ചതാണ് പ്രകോപനത്തിന് കാരണം. അനുജിന്റെ അച്ഛനെ ആക്രമിച്ചതില്‍ പ്രതികള്‍ പക തീര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മെഹ്ദി ഹസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചികിത്സയ്ക്കിടെയാണ് മെഹ്ദി ഹസന്‍ മരിച്ചതെന്നും പൊലീസ് പറയുന്നു. 

ആയുധം വീണ്ടെടുക്കാന്‍ സംഭവം നടന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയ സമയത്ത് പ്രതികള്‍ പൊലീസിനെ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിരിച്ച് പൊലീസ് വെടിവെച്ചപ്പോള്‍ പ്രതികള്‍ക്ക് പരിക്കേറ്റൂ. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates