പത്തുപേരെ കൊന്നുതിന്നു; നരഭോജി കടുവയെ വെടിവെച്ചു കൊലപ്പെടുത്തി

ബിഹാറില്‍ നരഭോജി കടുവയെ വെടിവെച്ച് കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

പട്‌ന: ബിഹാറില്‍ നരഭോജി കടുവയെ വെടിവെച്ച് കൊന്നു. പത്തുപേരെ കൊല്ലുകയും നിരവധിപ്പേരെ ആക്രമിക്കുകയും ചെയ്ത കടുവയെയാണ് ദൗത്യസംഘം വെടിവെച്ച് കൊന്നത്.

ചമ്പാരന്‍ ജില്ലയിലാണ് സംഭവം. തിരിച്ചറിയുന്നതിന് ടി 104 എന്ന് പേരിട്ട കടുവയെയാണ് വെടിവെച്ച് കൊന്നത്. ഒരു സ്്ത്രീയെയും അവരുടെ മകളെയും ആക്രമിച്ച് മണിക്കൂറുകള്‍ക്കകമാണ് കടുവയെ വെടിവെച്ചത്. കടുവയെ പിടികൂടുന്നതിനുള്ള സംഘത്തില്‍ 400 പേരാണ് ഉണ്ടായിരുന്നത്. വ്യാപക തെരച്ചിലിന് ഒടുവിലാണ് കടുവയെ കണ്ടെത്തിയത്. കടുവയ്ക്ക് നേരെ മൂന്ന് തവണയാണ് നിറയൊഴിച്ചത്.

നേരത്തെ നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ വനംവകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈദരാബാദില്‍ നിന്നും പട്‌നയില്‍ നിന്നുമുള്ള സംഘമാണ് ദൗത്യസംഘത്തില്‍ ഉണ്ടായിരുന്നത്. മൂന്നര വയസാണ് കടുവയുടെ പ്രായം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now