വിമാനത്തില്‍ പറന്നെത്തി മാല പൊട്ടിക്കല്‍; ഭാര്യയെ സന്തോഷിപ്പിക്കാന്‍'ന്യൂജെന്‍ കവര്‍ച്ച'; 26കാരന്‍ അറസ്റ്റില്‍

ഭാര്യയെ ഒപ്പം നിര്‍ത്താനും ആഢംബരജീവിതം നയിക്കാനുമാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

ബംഗളൂരു: ഭാര്യയെ സന്തോഷിപ്പിക്കാന്‍ വിമാനമാര്‍ഗം നഗരത്തിലെത്തി മാലകവര്‍ന്ന 26കാരന്‍ അറസ്റ്റില്‍. അഹമ്മദാബാദ് സ്വദേശിയായ ഉമേഷ് ഖാതികിനെയാണ് ബംഗളൂരുവിലെ സികെ അച്ചുകാട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 26ന് ബൈക്കിലെത്തിയ അജ്ഞാതനായ ആക്രമി ഒരു സ്ത്രീയുടെ രണ്ട് സ്വര്‍ണമാല കവര്‍ന്നിരുന്നു. അത് ഉമേഷ് ഖാതിക് ആണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് അഹമ്മദാബാദിലെ സിസിബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിയില്‍ നിന്ന് മോഷണമുതല്‍ പൊലീസ് കണ്ടെടുത്തു. ഏതാണ്ട് നാല് ലക്ഷം രൂപയുടെ തൊണ്ടിമുതലുകള്‍ പൊലീസ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

ഇയാളെ ചോദ്യം ചെയ്തതോടെ സികെ അച്ചുകാട്ട്, മൈക്കോ ലേ ഔട്ട്, മല്ലേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞതായും പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടത്താനായി ബംഗളൂരിലേക്ക് വിമാനം കയറിയതായും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഭാര്യയെ ഒപ്പം നിര്‍ത്താനും ആഢംബരജീവിതം നയിക്കാനുമാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറഞ്ഞു
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now