'അത് ഫിസിയോതെറാപ്പിസ്റ്റല്ല, റേപ്പിസ്റ്റ്'; മന്ത്രി സത്യേന്ദ്ര ജെയിനിനെ ജയിലില്‍ 'തിരുമ്മിയത്' പോക്സോ കേസ് പ്രതി
മന്ത്രിയെ ജലിലില്‍ സുഖചികിത്സ നല്‍കുന്നതിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിനിനെ ജയിലില്‍ തിരുമ്മിയത് ബലാത്സംഗക്കേസ് പ്രതി. പോക്സോ കേസിലെ പ്രതിയായ റിങ്കുവാണ് സതേന്ദ്രയെ ജയിലില്‍ മസ്സാജ് ചെയ്തതെന്ന് ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ റിങ്കുവാണ് മന്ത്രിയെ മസ്സാജ് ചെയ്തത്. പോക്സോ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഇയാളിപ്പോള്‍.
ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി സുഖചികിത്സ ആരോപണം ഏറ്റെടുത്തു. മന്ത്രിക്ക് ജയിലില്‍ തടവുകാരനെക്കൊണ്ട് തിരുമ്മല്‍ നടത്തിയത് ലജ്ജാകരമെന്ന് ബിജെപി നേതാവ് മനോജ് തിവാരി അഭിപ്രായപ്പെട്ടു. മന്ത്രിയെ തിരുമ്മിയത് ഫിസിയോതെറാപ്പിസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല അഭിപ്രായപ്പെട്ടു.
മന്ത്രിയെ ജലിലില്‍ സുഖചികിത്സ നല്‍കുന്നതിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വിവാദമായതോടെ, വീഡിയോയില്‍ കാണുന്നത് മസ്സാജോ, വിഐപി പരിഗണനയോ അല്ലെന്നും, ഫിസിയോ തെറാപ്പി ചെയ്യുന്നതുമാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞത്.
എന്നാല്‍ മന്ത്രിയെ തിരുമ്മിയത് ഫിസിയോ തെറാപ്പിസ്റ്റല്ല, റേപ്പിസ്റ്റാണെന്ന് ബിജെപി വക്താവ് അഭിപ്രായപ്പെട്ടു. ഫിസിയോ തെറാപ്പിസ്റ്റുകളെ അധിക്ഷേപിച്ച കെജരിവാള്‍ മാപ്പുപറയണമെന്നും ഷെഹ്സാദ് പൂനെവാല ആവശ്യപ്പെട്ടു. കള്ളപ്പണക്കേസിലാണ് മന്ത്രി സത്യേന്ദ്ര ജെയിന് അറസ്റ്റിലായത്.
Rape accused Rinku was giving massage to Satyendra Jain
â Shehzad Jai Hind (@Shehzad_Ind) November 22, 2022
Rinku
Accused under Pocso and IPC 376
So it was not a physiotherapist but a rapist who was giving maalish to Satyendra Jain! Shocking
Kejriwal must answer why he defended this and insulted physiotherapists pic.twitter.com/8bBE4fLTFU
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


