
News Now
ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
ലക്നൗ: ഉത്തര്പ്രദേശില് ഭാര്യയുമായുള്ള വഴക്കിനെ തുടര്ന്ന് പ്രകോപിതനായ യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു. യുവാവിന്റെ ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ ബന്ധുവിന്റെ എട്ടുവയസുള്ള മകളും ഭാര്യയും ആശുപത്രിയില് ചികിത്സയിലാണ്.
നോയിഡയിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. 24കാരിയുടെ സഹോദരന്റെ ഭാര്യയെയാണ് യുവാവ് കുത്തിക്കൊന്നത്. ഭഗവതിയാണ് കൊല്ലപ്പെട്ടത്. അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.അനില് ദിവസക്കൂലിക്ക് പണിയെടുക്കുന്നയാളാണ്. 24 വയസുള്ള ക്രാന്തിയ്ക്കും എട്ടുവയസുള്ള മകനുമൊപ്പമാണ് അനില് താമസിച്ചിരുന്നത്. ദിവസങ്ങള്ക്ക് മുന്പ് വഴക്കിനെ തുടര്ന്ന് ക്രാന്തി സഹോദരന്റെ വീട്ടിലേക്ക്് പോയി. ഇതില് അസ്വസ്ഥനായ അനില് ഭാര്യാസഹോദരന്റെ വീട്ടില് എത്തി. ഇവിടവച്ച് ക്രാന്തിയുമായി അനില് വീണ്ടും വഴക്കിട്ടു. ഇതിനെ തുടര്ന്ന് കുപിതനായ യുവാവ് ക്രാന്തിയെയും ക്രാന്തിയുടെ സഹോദരന്റെ ഭാര്യയായ ഭഗവതിയെയും അവരുടെ എട്ടുവയസുള്ള മകളെയും ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഭഗവതി ആശുപത്രിയില് വച്ചാണ് മരിച്ചത്. യുവാവിനെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


