മോട്ടോര്‍ സൈക്കിള്‍ ടയര്‍ കഴുത്തിലണിയിച്ച് നൃത്തം ചെയ്യിച്ചു , മര്‍ദ്ദനം ; പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രാകൃത ശിക്ഷ ; മൂന്നുപേര്‍ അറസ്റ്റില്‍
ടയര്‍ കഴുത്തിലിട്ട് നൃത്തം ചെയ്യിച്ചതിന് പുറമെ, ഒരാള്‍ ഇവരുടെ തലയില്‍ നിരവധി തവണ വടി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്
ഭോപ്പാല്‍ : പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രതികാരമായി യുവാവിനെയും യുവതിയെയും മോട്ടോര്‍ സൈക്കിള്‍ ടയര്‍ കഴുത്തിലണിയിച്ച് നൃത്തം ചെയ്യിച്ചു. മധ്യപ്രദേശിലെ കുന്ഡി ഗ്രാമത്തിലാണ് സംഭവം. യുവാവിനെയും യുവതിയെയും ഒളിച്ചോടാന്‍ സഹായിച്ചു എന്നാരോപിച്ച് 13 വയസ്സുള്ള ബാലികയെയും ടയര്‍ കഴുത്തിലിട്ട് നൃത്തം ചെയ്യിച്ചിരുന്നു.
സെപ്റ്റംബര്‍ 12 നായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, ധാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ജൂലൈ മാസത്തിലാണ് 19 വയസ്സുള്ള യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. നാട്ടില്‍ നിന്നും മുങ്ങിയ ഇവര്‍ ഗുജറാത്തിലേക്കാണ് പോയത്. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഇവര്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അഞ്ചംഗ സംഘം ഇവരെ പിടികൂടി പ്രാകൃത ശിക്ഷയ്ക്ക് ഇരയാക്കിയത്.
ടയര്‍ കഴുത്തിലിട്ട് നൃത്തം ചെയ്യിച്ചതിന് പുറമെ, ഒരാള്‍ ഇവരുടെ തലയില്‍ നിരവധി തവണ വടി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തിലെ മറ്റു രണ്ടു പ്രതികള്‍ക്കും വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പട്ടീദാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!



