മന്‍മോഹനും ചിദംബരവും സഭാ സമ്മേളനത്തിന് ഇല്ല; അവധിക്കായി കത്ത് നല്‍കി

Last Updated :20 January 2024, 8:30 am IST

News Now

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ അവധിയെടുത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും. അവധി ചോദിച്ച് ഇവര്‍ സഭാധ്യക്ഷന് കത്ത് നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അവധിയെന്നാണ് സൂചന.

മന്‍മോഹന്‍ സിങ്, പി ചിദംബംരം, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, നവനീത് കൃഷ്ണന്‍, നരേന്ദ്ര ജാദവ്, സുശീല്‍ ഗുപ്ത എന്നിവര്‍ അവധി ആവശ്യപ്പെട്ടതായി സഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു അറിയിച്ചു. 

നേരത്തെ സഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പു നടത്തിയ പരിശോധനയില്‍ പതിനേഴ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥീകരിച്ചിരുന്നു. മീനാക്ഷി ലേഖി, അനന്തകുമാര്‍ ഹെഗ്‌ഡെ, പര്‍വേഷ് സാഹിബ് എന്നിവര്‍ ഉള്‍പ്പെടെ പതിനേഴു പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates