ഹരിയാനയില്‍ അക്രമിസംഘം യുവാവിന്റെ രണ്ടു കൈകളും വെട്ടിമാറ്റി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:15 am IST

News Now

ഗുരുഗ്രാം: ഹരിയാനയില്‍ അക്രമിസംഘം യുവാവിന്റെ രണ്ടു കൈകളും വെട്ടിമാറ്റി. മുറിച്ചെടുത്ത കൈകളുമായി കടന്നുകളഞ്ഞ പ്രതികളെ നാലുദിവസത്തിന് ശേഷം പൊലീസ് പിടികൂടി.

തിങ്കളാഴ്ച കര്‍ണാലില്‍ ആണ് സംഭവം. സ്ത്രീയ്‌ക്കൊപ്പം റെസ്റ്റോറന്റില്‍ ഇരിക്കുമ്പോള്‍ ജുഗ്നുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടു വാഹനങ്ങളിലായി എത്തിയ പ്രതികള്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ജുഗ്നുവിന്റെ രണ്ടു കൈകളും വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് മുറിച്ചെടുത്ത കൈകളുമായി പ്രതികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ സ്ത്രീയും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

യുവാവിനെ ചണ്ഡീഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചാണ് പ്രതികളായ ഹര്‍ദീപ് സിങ്, അനില്‍ എന്നിവരെ പിടികൂടിയത്. കാറില്‍ രക്ഷപ്പെടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. സ്ത്രീക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates