വെബ് സീരിസ് പ്രചോദനം, കാറിന്റെ മുകളില്‍ കയറി നോട്ടുകള്‍ വിതറി 'മാസ്‌ക് മാന്‍'; അറസ്റ്റ്- വീഡിയോ

മുഖംമൂടി ധരിച്ച് കാറിന്റെ മുകളില്‍ കയറി 20 രൂപയുടെ നൂറില്‍പ്പരം നോട്ടുകള്‍ വിതറിയ കേസില്‍ പ്രതി പിടിയില്‍

മുഖംമൂടി ധരിച്ച് കാറിന്റെ മുകളിൽ കയറി നോട്ടുകൾ വിതറുന്ന ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ജയ്പൂര്‍:  മുഖംമൂടി ധരിച്ച് കാറിന്റെ മുകളില്‍ കയറി 20 രൂപയുടെ നൂറില്‍പ്പരം നോട്ടുകള്‍ വിതറിയ കേസില്‍ പ്രതി പിടിയില്‍. സോഷ്യല്‍മീഡിയയില്‍ റീല്‍ വൈറലാകുന്നതിന് വേണ്ടിയാണ് പ്രതി വേറിട്ട പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു.

രാജസ്ഥാനിലെ ജയ്പൂരില്‍ മാളിലാണ് സംഭവം. ജയ്പൂര്‍ സ്വദേശിയായ അജയ് ശര്‍മ്മയാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറല്‍ ആകാന്‍ നോട്ടുകള്‍ വിതറിയത്. മുഖംമൂടി ധരിച്ച് കാറിന്റെ മുകളില്‍ കയറിയ അജയ് ശര്‍മ്മ 20 രൂപയുടെ നൂറില്‍പ്പരം നോട്ടുകളാണ് വിതറിയത്.  മണി ഹെയ്‌സ്റ്റ് വെബ് സീരിസിലെ സമാനമായ സീന്‍ പുനരാവിഷ്‌കരിക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നോട്ടുകള്‍ വ്യാജമാണെന്ന് അജയ് ശര്‍മ്മ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. അജയ് ശര്‍മ്മയെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമാധാനത്തിന് ഭംഗം വരുത്തി, മോട്ടോര്‍ വാഹന നിയമം ലംഘിച്ചു എന്നി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now