19കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പൊലീസുകാരനല്ല, കഴുത്തുഞെരിച്ച് കൊന്നത് അടുത്ത ബന്ധുവായ 22കാരന്‍; വിവാഹ ഹാളിലെ കൊലപാതകത്തില്‍ വഴിത്തിരിവ് 

വിവാഹ ഹാളില്‍ 19കാരിയെ കൊല്ലപ്പട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

ലക്‌നൗ: വിവാഹ ഹാളില്‍ 19കാരിയെ കൊല്ലപ്പട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 19കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് 22കാരന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

മീററ്റില്‍ കഴിഞ്ഞദിവസം കല്യാണത്തിനിടെയാണ് 19കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ടുമണിക്കൂറോളം നേരം പ്രതിയെ കാണാനില്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് പ്രതിക്കെതിരെയുള്ള സംശയം വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 19കാരിയുടെ ബന്ധു പിടിയിലായത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

തുടക്കത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വാഷ്‌റൂമിന് സമീപത്തുള്ള മുറിയില്‍ ഉറങ്ങിയിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെയാണ് സംശയിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന കോണ്‍സ്റ്റബിളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കളും ആരോപിച്ചു. എന്നാല്‍ ചോദ്യം ചെയ്യലില്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നതില്‍ കോണ്‍സ്റ്റബിള്‍ ഉറച്ചുനിന്നു. അതിനിടെയാണ് 22കാരനെ പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now