
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ശ്രീനഗര്‍: വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്താന്‍ സൈനികര്‍ക്കൊപ്പം നിന്ന സേനാ നായ സൂമിന് താരപരിവേഷം. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂമിന് കഴിഞ്ഞ ദിവസമാണ്, ശരീരത്തില്‍ രണ്ടു തവണ വെടിയേറ്റത്.
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവാദികളെ നേരിട്ട സുരക്ഷാസേനയുടെ ഭാഗമായിരുന്നു സൂം. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാസേന അവിടം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തത്. തുടര്‍ന്ന് ഭീകരവാദികള്‍ ഒളിച്ചിരുന്ന വീട്ടിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെയോടെ സൂമിനെ അയക്കുകയായിരുന്നു.
#WATCH | In an operation in Kokernag, Anantnag, Army's dog 'Zoom' attacked terrorists & received 2 gunshot injuries. In spite of that, he continued his task which resulted in neutralisation of 2 terrorists. The canine is under treatment in Srinagar, J&K.
â ANI (@ANI) October 10, 2022
(Source: Chinar Corps) pic.twitter.com/D6RTiWqEnb
ഭീകരവാദികളെ തിരിച്ചറിയാനുള്ള ശ്രമത്തിനിടയിലാണ് സൂമിന് തുടരെ വെടിയേറ്റത്. എന്നിട്ടും അവന് പിന്മാറാന് കൂട്ടാക്കിയില്ലെന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏല്പിച്ച ഉദ്യമം സൂം ഭംഗിയായി പൂര്‍ത്തിയാക്കി. സൂം നല്കിയ ലീഡ് പിന്തുടര്‍ന്ന സൈന്യം ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തൊയ്ബയുടെ രണ്ടു ഭീകരവാദികളെയാണ് വധിച്ചത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ സൂം, ശ്രീനഗറിലെ സൈന്യത്തിന്റെ മൃഗാശുപത്രിയില്‍ ചികിത്സയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


