ലക്ഷദ്വീപ് ബിജെപിയില്‍ രാജി തുടരുന്നു ; മിനിക്കോയ് ദ്വീപ് പ്രസിഡന്റും ഭാരവാഹികളും പാര്‍ട്ടി വിട്ടു
നിലവിലെ പൊതു സാഹചര്യങ്ങള്‍ കാരണം പാര്‍ട്ടിയില്‍ തുടരുന്നത് നിരര്‍ത്ഥകമാണെന്ന് നേതാക്കള്‍
കവറത്തി : ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി തുടരുന്നു. ദ്വീപിലെ സംഭവവികാസങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി മൂന്നു പ്രമുഖ ഭാരവാഹികള്‍ കൂടി ബിജെപിയില്‍ നിന്നും രാജി വെച്ചു. മിനിക്കോയി യൂണിറ്റ് ഭാരവാഹികളാണ് രാജിവെച്ചത്.
ബിജെപി മിനിക്കോയി യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം തിത്തിഗെ, സെക്രട്ടറി സൗക്കത്ത് കാമ്പിലോഗെ, ട്രഷറര്‍ മുഹമ്മദ് കലീലുഗോത്തി എന്നിവരാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജിക്ക് രാജിക്കത്ത് നല്‍കിയത്.
മിനിക്കോയ് ദ്വീപിലെയും ലക്ഷദ്വീപിലെയും നിര്‍ഭാഗ്യകരമായ നിലവിലെ പൊതു സാഹചര്യങ്ങള്‍ കാരണം പാര്‍ട്ടിയില്‍ തുടരുന്നത് നിരര്‍ത്ഥകമാണെന്ന് വിചാരിക്കുന്നതായി കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദ്വീപില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയുമായ എം പി സയ്യിദ് മുഹമ്മദ് കോയ നേരത്തെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. നേതാക്കളുള്‍പ്പെടെ 14 പേര് ബിജെപി വിട്ടതിനെത്തുടര്‍ന്നാണ് തന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Three office bearers of Minicoy Island unit of BJP submit resignation to Lakshadweep BJP chief Abdul Kader Haaji; says, "We find it futile to continue further due to unfortunate current public circumstances in Minicoy Island and Lakshadweep." pic.twitter.com/IBLMyjLuoI
â ANI (@ANI) June 14, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
