അമ്മയെ പൂട്ടിയിട്ടു; കത്തി മുനയിൽ 15കാരിയെ ബലാത്സം​ഗം ചെയ്തു; 19കാരന്റെ ക്രൂരതകൾ; അറസ്റ്റ്

മാസങ്ങളായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നുണ്ട്. മാതാവിനേയും ഭിന്നശേഷിക്കാരനായ സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പോടുത്തിയായിരുന്നു ക്രൂരത തുടർന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST
Edited by :migrator

ഭോപ്പാല്‍: അമ്മയെയും ഭിന്നശേഷിക്കാരനായ സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട്, കത്തികാട്ടി ഭയപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സം​ഗത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് നടുക്കുന്ന സംഭവം. 15കാരിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അയല്‍വാസിയുമായിരുന്ന 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

മാസങ്ങളായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നുണ്ട്. മാതാവിനേയും ഭിന്നശേഷിക്കാരനായ സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ക്രൂരത തുടർന്നത്. ഭീഷണിയെത്തുടർന്നാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി. 

നേരത്തെ പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു പ്രതി. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ തുടര്‍ച്ചയായി ശല്യം ചെയ്തിരുന്നു. 

നാല് മാസം മുമ്പ് കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന ദിവസമാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നു. പ്രതി ഇത് തുടർന്നെങ്കിലും ഭീഷണി ഭയന്ന് പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞില്ല. 

സെപ്റ്റംബര്‍ 18ന് രാത്രി 1.45ന് വീട്ടിലെത്തിയ പ്രതി മാതാവിന്‍റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാതാവിനേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ പുലര്‍ച്ചെ വരെ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറയുന്നു. 

സംഭവത്തിന് പിന്നാലെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. എന്നാൽ ഇയാള്‍ തിരഞ്ഞെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മറ്റണമെന്നാണ് അവര്‍ അഭ്യര്‍ഥിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now