പസിഫിക്കില്‍ സൂപ്പര്‍ എല്‍ നിനോ പ്രതിഭാസം, ഇന്ത്യയിലടക്കം വരാനിരിക്കുന്നത് അസാധാരണ കാലാവസ്ഥ പ്രതിസന്ധി?

Monsoon rains in India will decrease due to super El Nino phenomenon
എല്‍ നിനോ പ്രതീകാത്മക ചിത്രം
Edited by :അമല്‍ ജോയ്
Last Updated :7 ഏപ്രിൽ 2026, 5:14 pm IST

2026ല്‍ ലോകം ഒരു അസാധാരണ കാലാവസ്ഥാ പ്രതിസന്ധിയിലേക്ക് എത്തുമെന്ന കാലാവസ്ഥ ഏജന്‍സികളുടെ സൂചനകള്‍ പുതിയ ആശങ്കകള്‍ക്കിടയാക്കുകയാണ്. പസിഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന അതിശക്തമായ 'സൂപ്പര്‍ എല്‍ നിനോ' പ്രതിഭാസം ഇന്ത്യയുടെ കാലവര്‍ഷത്തെ അടക്കം സാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് അടക്കമുളളവര്‍ ഏജസന്‍സികളും അസാധാരണ കാലാവസ്ഥാ പ്രതിസന്ധിയുടെ സൂചനകളാണ് നല്‍കുന്നത്.

'സൂപ്പര്‍ എല്‍ നിനോ'

സാധാരണ എല്‍ നിനോ പ്രതിഭാസത്തേക്കാള്‍ ആഘാതം കൂടിയ രൂപമാണിത്. പസിഫിക് സമുദ്രത്തിന്റെ ഉപരിതല താപനില സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യയത്തില്‍ കൂടുതല്‍ വര്‍ധിക്കുമ്പോഴാണ് ഇതിനെ 'സൂപ്പര്‍ എല്‍ നിനോ' എന്ന് വിളിക്കുന്നത്. ഒരു ദശകത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം ആഗോളതലത്തില്‍ അന്തരീക്ഷ ചംക്രമണത്തെ അടിമുടി മാറ്റുകയും പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

2015-16 കാലഘട്ടത്തില്‍ ഉണ്ടായ റെക്കോര്‍ഡ് ഭേദിച്ച എല്‍ നിനോയേക്കാള്‍ കരുത്തനായിരിക്കും 2026ലേത് എന്നാണ് റിപ്പോര്‍ട്ടകള്‍. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ എല്‍ നിനോ നേരിട്ട് ബാധിക്കും. സ്‌കൈമെറ്റ് വെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2026ല്‍ ഇന്ത്യയില്‍ സാധാരണ ലഭിക്കേണ്ട മഴയുടെ 94 ശതമാനം മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. അതായത് 'ബിലോ നോര്‍മല്‍' മണ്‍സൂണ്‍ ആയിരിക്കും ലഭിക്കുക.

മണ്‍സൂണിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് എല്‍ നിനോ ശക്തിപ്രാപിക്കുന്ന ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിരിക്കും മഴയില്‍ വലിയ കുറവ് അനുഭവപ്പെടുക. ഇത് കൃഷിയെ സാരമായി ബാധിക്കും. ഇന്ത്യയിലെ കൃഷിഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും മഴയെ ആശ്രയിച്ചാണ് കഴിയുന്നത്. നെല്ല്, പരുത്തി, കരിമ്പ് തുടങ്ങി ഖാരിഫ് വിളകളെ മഴക്കുറവ് ഗുരുതരമായി ബാധിക്കും. ഇത് ഭക്ഷ്യോത്പാദനം കുറയാനും പണപ്പെരുപ്പം വര്‍ധിക്കാനും കാരണമായേക്കാം.

ഈ കാലാവസ്ഥാ മാറ്റം ഇന്ത്യയെ മാത്രമല്ല ബാധിക്കുക. കാനഡ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ അസഹനീയമായ ചൂടും ഈര്‍പ്പവും അനുഭവപ്പെടും. ഓസ്ട്രേലിയയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും കടുത്ത വരള്‍ച്ചയുണ്ടാകുമ്പോള്‍ പെറു, കിഴക്കന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ അപ്രതീക്ഷിത പ്രളയത്തിന് സാധ്യതയുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

News Now

Summary

Weather Update: Monsoon rains in India will decrease due to super El Nino phenomenon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates