ഹോമിയോ ഡോക്ടര്‍ അലോപ്പതി മരുന്നു കുത്തിവച്ചു, രോഗി മരിച്ചു, അറസ്റ്റ് 

അലോപ്പതി ഇന്‍ജക്ഷന്‍ മാറി കുത്തിവച്ച് രോഗി മരിക്കാനിടയായ സംഭവത്തില്‍ ഹോമിയോ ഡോക്ടര്‍ പിടിയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST
Edited by :migrator

ഖാണ്ട്വ (മധ്യപ്രദേശ്): അലോപ്പതി ഇന്‍ജക്ഷന്‍ മാറി കുത്തിവച്ച് രോഗി മരിക്കാനിടയായ സംഭവത്തില്‍ ഹോമിയോ ഡോക്ടര്‍ പിടിയില്‍. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലാണ് സംഭവം.

ദീപക് വിശ്വകര്‍മ എന്നയാളാണ് പിടിയിലായത്. ഇയാള്‍ സിന്ധി കോളനിയില്‍ ക്ലിനിക് നടത്തുകയായിരുന്നു. ഐപിസിയിലെും മധ്യപ്രദേശ് ആയുര്‍വിജ്ഞാന്‍ പരിഷത്ത് നിയമത്തിലെയും വകുപ്പുകള്‍ അനുസരിച്ചാണ് ദീപകിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

വ്യാപാരിയായ ഈശ്വര്‍ സിങ് ചൗഹാനാണ് ഇയാള്‍ ഇന്‍ജക്ഷന്‍ മാറി കുത്തിവച്ചത്. ഹോമിയോ ക്ലിനിക് നടത്തുന്ന ദീപക് രോഗിയില്‍ അലോപ്പതി മരുന്നു കുത്തിവയ്ക്കുകയായിരുന്നു. നാലു മാസം മുമ്പാണ് സംഭവം. ഇന്‍ജക്ഷന്‍ ചെയ്ത് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രോഗിക്ക് അണുബാധയുണ്ടായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now