രാത്രി കർഫ്യു പിൻവലിച്ചു; പാർക്കിലും ബീച്ചിലും പ്രവേശിക്കാം; തിയേറ്ററുകളും തുറക്കും; വിലക്ക് നീക്കി മുംബൈ

രാത്രി കർഫ്യു പിൻവലിച്ചു; പാർക്കിലും ബീച്ചിലും പ്രവേശിക്കാം; തിയേറ്ററുകളും തുറക്കും; വിലക്ക് നീക്കി മുംബൈ

മുംബൈ ജുഹു ബീച്ച്/ ഫയൽ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

മുംബൈ: കോവിഡ് കേസുകളിൽ കുറവ് വന്നതോടെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി മുംബൈ. പ്രവേശന വിലക്കുകൾ നീക്കി ജനങ്ങൾക്കായി നഗരം തുറന്നു. 

പാർക്കുകളിലും സ്‌പാകളിലും ബീച്ചുകളിലും ജനത്തിന് പ്രവേശിക്കാം. റസ്റ്റോറന്റുകൾക്കും തിയേറ്ററുകൾക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം. 200 പേരെ പരമാവധി ഉൾപ്പെടുത്തി കല്യാണങ്ങൾ നടത്താം. 

രാത്രി 11 മുതൽ പുലർച്ചെ 5 വരെ നഗരത്തിൽ ഏർപ്പെടുത്തിയ കർഫ്യു പിൻവലിച്ചു. നീന്തൽക്കുളങ്ങളിലും 50 ശതമാനം പേർക്കാണ് പ്രവേശനം. എന്നാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ലെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.

News Now