
ഇടിച്ചു വീഴ്ത്തി, ബസ് മുകളിലൂടെ 'കയറിയിറങ്ങി'; കൂളായി എഴുന്നേറ്റു വന്ന് കാല്നടയാത്രക്കാരന്, അത്ഭുത രക്ഷപെടല്‍- വിഡിയോ
അത്ഭുതപ്പെടുത്തുന്ന രക്ഷപെടലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി

മുംബൈ: ഇടിച്ചു വീഴ്ത്തി, 'മുകളിലുടെ കയറിയിറങ്ങിയ' ബസിനടിയില്‍നിന്ന് കൂളായി എഴുന്നേറ്റു വന്ന് മധ്യവയസ്കന്. അത്ഭുതപ്പെടുത്തുന്ന രക്ഷപെടലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.
മുംബൈ പവ്വായിയില് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇടുങ്ങിയ റോഡിലൂടെ വേഗമില്ലാതെ നീങ്ങുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനു മുന്നിലൂടെ ക്രോസ് ചെയ്യാന്‍ ശ്രമിച്ചയാളെയാണ്, പെട്ടെന്നു നീങ്ങിയ ബസ് ഇടിച്ചു വീഴ്ത്തിയത്. വീണിടത്തുനിന്ന് എഴുന്നേല്ക്കാന് ശ്രമിച്ച ഇയാള്‍ ബസിന് അടിയിലായി. അധികം വേഗമില്ലാതെ ബസ് മുന്നോട്ടുനീങ്ങുകയും ചെയ്തു.
There was an accident yesterday near Everest Heights (Powai) involving the school bus. One person was hit by the bus, and because he fell on the road, the bus passed over him. Luckily, he survived as he fell in the middle and the bus passed over his body. @MTPHereToHelp pic.twitter.com/7tSUMGG3LD
â Chandivali Citizens Welfare Association (CCWA) (@ChandivaliCCWA) December 13, 2022
അല്‍പ്പം മുന്നോട്ടുനീങ്ങിയാണ് ബസ് നിന്നത്. അപ്പോഴേക്കും ഇയാള്‍ കാര്യമായ പരിക്കൊന്നുമില്ലാതെ എഴുന്നേറ്റു വരുന്നത് വിഡിയോയില്‍ കാണാം.
പവ്വായി എവറസ്റ്റ് ഹൈറ്റ്സ് ബില്‍ഡിങ്ങിനു പുറത്തായാണ് സംഭവം. വളരെ ഇടുങ്ങിയ വഴിയുയാണെങ്കിലും തിരക്കു കൂടുതലാണ്. ഒട്ടേറെ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതും വിഡിയോയിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



