
ഭീകരത കയറ്റുമതി ചെയ്യുന്നവരോട് സന്ധിയില്ല, ലോക രാഷ്‌ട്രങ്ങൾ ഒന്നിക്കണം: യുഎസ് കോൺഗ്രസിൽ മോദി
ഭീകരതയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് നരേന്ദ്ര മോദി

വാഷിങ്‌ടൺ: ഭീകരത കയറ്റുമതി ചെയ്യുന്നവരോട് യാതൊരു സന്ധിയും പാടില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്നും യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് പതിറ്റാണ്ടിന് മുൻപുണ്ടായ 9/11 ഭീകരാക്രമണത്തിനും മുംബൈയിൽ നടന്ന 26/11 ഭീകരാക്രമണത്തിനും ശേഷം ഇപ്പോഴും ഭീകരവാദം ലോകത്തിന് ഗുരുതരമായ ഒരു ഭീഷണിയായി തുടരുന്നു. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് മറികടക്കണമെന്നും മോദി പറഞ്ഞു.
Prime Minister Modi Most Important words in US Congress - This is NOT an Era of War but of dialogue and Diplomacy #ModiInAmerica #ModiInUSA pic.twitter.com/fCL16lsuE3
â Rosy (@rose_k01) June 22, 2023
രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും ബഹുമാനിക്കണം. ഐഎസ് പോലുള്ള ഭീകര സംഘടനകൾക്കെതിരെ എല്ലാ രാജ്യങ്ങളും യോജിച്ച് നടപടി സ്വീകരിക്കണം. ഇന്ത്യ ഇക്കാര്യം പലതവണ പാകിസ്ഥാനെ അറിയിച്ചതാണ്. ആളില്ലാത്ത വിമാനങ്ങളും ഡ്രോണുകളും അതിർത്തി ലംഘിക്കുന്നത് ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും മോദി കൂട്ടിച്ചേർത്തു. ഇത് യുദ്ധകാലമല്ല, ചർച്ചകളുടേയും നയതന്ത്രത്തിന്റെയും കാലഘട്ടമാണെന്നും പ്രധാനമന്ത്രി മോദി ഓർമിപ്പിച്ചു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളത്തെ രണ്ടാം തവണ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ഈ വാര്‍ത്ത കൂടി വായിക്കൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


